അടുത്ത എസ് എസ് എൽ സി പരീക്ഷ മാറ്റി വെച്ചു
2019ലെ എസ് എസ് എൽ സി പരീക്ഷ മാറ്റിവെച്ചു. മാർച്ച് ആറിനായിരുന്നു പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. ഇത് മാർച്ച് 13ലേക്ക് മാറ്റി. മാർച്ച് 27നാണ് പരീക്ഷ അവസാനിക്കുക.
നിപ വൈറസ്, മഴക്കെടുതി തുടങ്ങിയ കാരണങ്ങൾ കൊണ്ട് നിരവധി അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടത് കണക്കിലെടുത്താണ് പരീക്ഷ മാറ്റിയത്. പരീക്ഷ ഏപ്രിലിലേക്ക് മാറ്റണമെന്നായിരുന്നു നിർദേശം
എന്നാൽ ഇത് സ്കൂൾ ക്യൂഐപി മോണിറ്ററിംഗ് കമ്മിറ്റി അംഗീകരിച്ചില്ല. തുടർന്നാണ് മാർച്ച് 13 എന്ന തീയതിയിലേക്ക് പരീക്ഷ മാറ്റിയത്. മാർച്ച് ആറ് മുതൽ മാർച്ച് 25 വരെയായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്.