എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 98.11; കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിൽ

ഈ വർഷത്തെ എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു. 98.11 ശതമാനം വിജയമാണ് ഇത്തവണ. 4.39 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. 99.33 ശതമാനം. 93.22 ശതമാനമുള്ള വയനാട് ആണ് കുറവ് ഏറ്റവും കുറവ് വിജയശതമാനമുള്ള ജില്ല

37,334 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കൂടുതൽ ഫുൾ എ പ്ലസുകാർ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 2493 കുട്ടികൾ മലപ്പുറം ജില്ലയിൽ മാത്രം ഫുൾ എ പ്ലസ് കരസ്ഥമാക്കി.

1167 സർക്കാർ സ്‌കൂളുകളിൽ 599 സ്‌കൂളുകളും 100 ശതമാനം വിജയം കൈവരിച്ചു. കഴിഞ്ഞ വർഷമിത് 517 ആയിരുന്നു. 1427 എയ്ഡഡ് സ്‌കൂളുകളിൽ 713 എണ്ണം 100 ശതമാനം വിജയം നേടി. 458 അൺ എയ്ഡഡ് സ്‌കൂളുകളിൽ 391 എണ്ണം നൂറ് ശതമാനം വിജയം സ്വന്തമാക്കി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *