എസ് എസ് എൽ സി പരീക്ഷാ സമയത്തിൽ മാറ്റം; നിർദേശം പുറത്തിറക്കി

  • 17
    Shares

സംസ്ഥാനത്ത് ഇക്കുറി എസ് എസ് എൽ സി പരീക്ഷാ സമയത്തിൽ മാറ്റം. പത്താം ക്ലാസ്, ഹയർ സെക്കൻഡറി പരീക്ഷകൾ ഒന്നിച്ച് നടത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച നിർദേശം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പരീക്ഷണാർഥം പത്ത്, പ്ലസ് വൺ, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകളിലെ അർധവാർഷിക പരീക്ഷകൾ രാവിലെ ഒന്നിച്ച് നടത്തും.

നേരത്തെ ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയും പത്താം ക്ലാസ് പരീക്ഷകൾ ഉച്ചയ്ക്കുമായിരുന്നു. അർധവാർഷിക പരീക്ഷ ഒന്നിച്ച് നടത്തി വിദ്യാർഥികൾക്കും അധ്യാപകർക്കുമുണ്ടാകുന്ന ആശയക്കുഴപ്പം പരിഹരിക്കും. വാർഷിക പരീക്ഷകളുടെ മോഡൽ പരീക്ഷകളും ഒന്നിച്ചാക്കും. ഡിസംബർ 13 മുതൽ 22 വരെയാണ് അർധവാർഷിക പരീക്ഷ. തുടർന്ന് മാർച്ചിലും പരീക്ഷകൾ ഒരുമിച്ച് നടത്തും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *