പ്രളയ സെസ് നിലവിൽ വന്നു, മദ്യത്തിന് വിലകൂടും; കെ എസ് ആർ ടി സിക്ക് 1000 കോടിയുടെ സഹായം, ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് 4000 കോടി

  • 24
    Shares

നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക് സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുന്നു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനാവശ്യമായ പദ്ധതികൾക്ക് മുൻതൂക്കം നൽകിയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്.

കെ എസ് ആർ ടി സിയുടെ പുനരുദ്ധാരണത്തിന് 1000 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖളക്ക് 4000 കോടി. തുറുമുഖ വകുപ്പിന് 93 കോടി. തദ്ദേശ സ്ഥാപനങ്ങൾക്ക് 11867 കോടി.

തൊഴിലുറപ്പ് ജോലിക്കാർക്ക് ക്ഷേമനിധി ബോർഡ്. ശമ്പള പരിഷ്‌കരണ കുടിശ്ശിക നൽകും. ജി എസ് ടി വരുമാനം പത്ത് ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കി ഉയർത്തും. ടാക്‌സ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ശക്തമാക്കും. റവന്യു റിക്കവറി നടപടികൾ ഊർജിതമാക്കും.

ചെറുകിട ഉത്പന്നങ്ങൾക്ക് പ്രളയ സെസ് ഇല്ല. സ്വർണത്തിനും വെള്ളിക്കും 0.25 ശതമാനം പ്രളയ സെസ് ഏർപ്പെടുത്തും. പ്രളയ സെസ് നിലവിൽ വന്നു. രണ്ട് ശതമാനം നിരക്കിൽ രണ്ട് വർഷത്തേക്കാണ് സെസ്. മദ്യത്തിന് രണ്ട് ശതമാനം നികുതി കൂട്ടി. ബിയറിനും വൈനിനും അടക്കം എല്ലാ മദ്യത്തിനും വില കൂടും

സേവനങ്ങൾക്കുള്ള ഫീസ് അഞ്ച് ശതമാനം വർധിപ്പിച്ചു. ആഡംബര ഉത്പന്നങ്ങളുടെ വില കൂടും. കെട്ടിടങ്ങളുടെ ആദായ നികുതി വർധിക്കും. ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് വില വർധിച്ചു. സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഏർപ്പെടുത്തി.

വയനാട് ബന്ദിപ്പൂർ എലിവേറ്റഡ് പാതയുടെ പകുതി ചെലവ് സർക്കാർ വഹിക്കും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *