പ്രളയബാധിത പഞ്ചായത്തുകൾക്ക് 250 കോടി, ശബരിമലയിൽ 739 കോടിയുടെ പദ്ധതി

  • 7
    Shares

പ്രളയത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. പ്രളയ ദുരിതാശ്വാസത്തിന് സഹായിച്ച കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച മന്ത്രി പ്രളയത്തിൽ നിന്ന് കര കയറ്റാൻ 3000 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചതെന്നും പറഞ്ഞു

പ്രളയബാധിത പഞ്ചായത്തുകൾക്ക് 250 കോടി രൂപ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു, തിരുവനന്തപുരത്ത് നവോത്ഥാന പഠനമ്യൂസിയം നിർമിക്കും. വനിതാ മതിലിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും കലാകാരികൾ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകൾ സൃഷ്ടിക്കും.

ശബരിമലക്ക് 739 കോടി രൂപയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ക്ഷേമ പെൻഷൻ നൂറ് രൂപ വർധിപ്പിച്ചു. സ്‌നേഹി കോളിംഗ് ബെൽ പദ്ധതി നടപ്പാക്കും. കുടുംബശ്രീക്കാണ് ഇതിന്റെ ചുമതല. ക്ഷേമ പെൻഷനുകൾ അഞ്ച് വർഷം കൊണ്ട് 1500 രൂപയാക്കും.

സർവകലാശാലകൾക്ക് 1513 കോടി പ്രഖ്യാപിച്ചു. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് 2 കോടി. കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് 35 കോടി അനുവദിച്ചു. ശബരിമലയ്ക്ക് 739 കോടിയുടെ പദ്ധതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി. ന്യൂനപക്ഷ ക്ഷേമത്തിന് 114 കോടി

എൻഡോസൾഫാൻ ദുരിതബാധിതർക്ക് 20 കോടി, ഭിന്നശേഷിക്കാരുടെ ചികിത്സക്കും പരിചരണത്തിനുമായുള്ള പദ്ധതിക്ക് 52 കോടി. പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ഐടി മേഖലക്ക് 574 കോടി. ടൂറിസം മേഖലക്ക് 278 കോടി

മുഴുവൻ കുടുംബങ്ങൾക്കും ആരോഗ്യ പരിരക്ഷ. സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നാല് ഭാഗങ്ങളായാണ് ഈ വർഷം നടപ്പാക്കുക. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കും.

പൊതുവിദ്യാലയങ്ങൾക്ക് കിഫ്ബിയിൽ നിന്ന് 130 കോടി. 10,000 പട്ടിക വിഭാഗക്കാർക്ക് ആധുനിക വ്യവസായ സ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കും. കേരളാ ബാങ്ക് യാഥാർഥ്യമാക്കും. കുടുംബശ്രീക്ക് 1000 കോടി. സ്ത്രീ ശാക്തീകരണത്തിന് 1420 കോടി

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് നോർക്ക വഹിക്കും. തീരദേശ വികസനത്തിന് 1000 കോടി. ഓഖി പാക്കേജ് വിപുലീകരിക്കും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *