നാല് മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനത്തിനുള്ള സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി

  • 7
    Shares

സംസ്ഥാനത്തെ നാല് മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി. മെഡിക്കൽ കൗൺസിൽ നൽകിയിരിക്കുന്ന ഹർജിയിൽ മറുപടി നൽകാൻ നാല് കോളജുകൾക്കും സുപ്രീം കോടതി സമയം അനുവദിച്ചു. ചൊവ്വാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം

ബുധനാഴ്ച കേസിൽ വിശദമായ വാദം കേൾക്കും. ഓരോ കോളജിന്റെയും കാര്യം പ്രത്യേകിച്ച് പരിഗണിച്ച് പറയാമെന്നും കോടതി വ്യക്തമാക്കി. തൊടുപുഴ അൽ അസ്ഹർ, ഡിഎം വയനാട്, പാലക്കാട് പി കെ ദാസ്, വർക്കല എസ് ആർ കോളജുകളിൽക്ക് ഹൈക്കോടതി നൽകിയ പ്രവേശനാനുമതിയാണ് കോടതി സ്‌റ്റേ ചെയ്തത്

കോളജുകളിൽ പത്താം തീയതിക്കുള്ളിൽ പ്രവേശനം പൂർത്തിയാക്കേണ്ടതുണ്ടെന്ന് സർക്കാർ അറിയിച്ചു. നിലവിൽ നാല് കോളജുകളിലെ 550 സീറ്റുകളിലേക്കും പ്രവേശനം പൂർത്തിയായിട്ടുണ്ട്. അതിനാൽ ഇന്നു തന്നെ വിഷയത്തിൽ തീരുമാനം പറയണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *