അഞ്ച് കോടി രൂപ കോഴ: ദൃശ്യങ്ങൾ പുറത്തുവിട്ട ചാനലിന് പിന്നിൽ സിപിഎം എന്ന് എം കെ രാഘവൻ

Loading...
  • 8
    Shares

ഭൂമിയിടപാടിന് കോഴ ചോദിക്കുന്ന സ്റ്റിംഗ് ക്യാമറ ഓപറേഷനിൽ കുടുങ്ങിയ എം കെ രാഘവൻ എംപി സിപിഎമ്മിനെതിരെ രംഗത്ത്. സിപിഎം നേതൃത്വവും മാഫിയ സംഘവുമാണ് ഡൽഹിയിൽ നിന്ന് മാധ്യമപ്രവർത്തകരെ കൊണ്ടുവന്നത്. ഇതിന്റെ തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും എം പി അവകാശപ്പെട്ടു.

തന്റെ ശബ്ദം ഡബ്ബ് ചെയ്തതാണെന്നാണ് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാാനാർഥി കൂടിയായ എം കെ രാഘവൻ ആരോപിക്കുന്നത്. താൻ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല. ദൃശ്യങ്ങൾ പുറത്തുവിട്ട ചാനലിനെതിരെ മാനനഷ്ട കേസ് നൽകുന്ന കാര്യം ആലോചിക്കുമെന്നും എം കെ രാഘവൻ പറഞ്ഞു

തെരഞ്ഞെടുപ്പ് ചെലവുകൾക്ക് അഞ്ച് കോടി രൂപ തന്റെ ഡൽഹിയിലുള്ള സെക്രട്ടറിക്ക് നൽകാൻ എം കെ രാഘവൻ ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്. കോഴിക്കോട് ഹോട്ടൽ നിർമിക്കുന്നതിനായി 15 ഏക്കർ ഭൂമി വേണമെന്ന ആവശ്യവുമായാണ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ പ്രതിനിധികൾ എന്ന നിലക്ക് ചാനൽ പ്രവർത്തകർ എംപിയെ സമീപിച്ചത്.

രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുന്ന ദിവസം തന്നെ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എം കെ രാഘവനെ ഏത് രീതിയിൽ പ്രതിരോധിക്കണമെന്ന അങ്കലാപ്പിലാണ് നേതാക്കളും പ്രവർത്തകരും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *