സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് ആലപ്പുഴയിൽ ആരംഭിക്കും
സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് ആലപ്പുഴയിൽ ആരംഭിക്കും. പ്രളയാനന്തരമുള്ള കലോത്സവമായതിനാൽ ആർഭാടം ഒഴിവാക്കിയാണ് ഇത്തവണ എല്ലാ പരിപാടികളും. 29 വേദികളിലായി മൂന്ന് ദിവസമാണ് കലോത്സവം നടക്കുക
വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. ഇത്തവണ ഉദ്ഘാടനമോ ഘോഷയാത്രയോ ഇല്ല. കൂറ്റൻ കമാനങ്ങളോ അലങ്കാരങ്ങളോ വേദികളിൽ ഒരുക്കിയിട്ടില്ല. സ്റ്റേജുകൾ കെട്ടിപ്പൊക്കിയിട്ടുമില്ല. അതാത് സ്കൂളുകളിലെ ഓഡിറ്റോറിയങ്ങളാണ് വേദികളായി ഉപയോഗിക്കുന്നത്.
ലിയോ തേർറ്റീൻത് ഹയർ സെക്കൻഡറി സ്കൂളിലാണ് ഒന്നാം വേദി. ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളുമാണ് ഭക്ഷണ പന്തലുകളിൽ ഒരുക്കിയിരിക്കുന്നത്.