അരൂർ പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

അരൂർ കുമ്പളം പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. എരമല്ലൂർ ജോൺസന്റെയും ഷൈനിയുടെയും മകൾ ജിസ്‌ന ജോൺ(20) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ കോളജിലേക്ക് പോയ ജിസ്‌ന കുമ്പളത്ത് ബസ് ഇറങ്ങി പാലത്തിലെത്തിയ ശേഷം താഴേക്ക് ചാടുകയായിരുന്നു. ജിസ്‌നയുടെ ബാഗും ഐഡന്റിറ്റി കാർഡും പാലത്തിൽ വെച്ചിരുന്നു. സംഭവം കണ്ടുനിന്നവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു

ഇന്നലെ വൈകുന്നേരത്തോടെയാണ് ജിസ്‌നയുടെ മൃതദേഹം കണ്ടെത്തിയത്. കലൂർ കൊച്ചിൻ ടെക്‌നിക്കൽ കോളജിലെ മൂന്നാം വർഷ സിവിൽ ഡ്രോട്ട്‌സ്മാൻ വിദ്യാർഥിനിയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *