സ്വകാര്യ ബസുകളിൽ വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി; ബസുടമകൾക്ക് തിരിച്ചടി

സ്വകാര്യ ബസുകളിൽ വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന നിർണായക നിർദേശവുമായി ഹൈക്കോടതി. കൺസെഷനിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളെ ജീവനക്കാർ ബസിൽ കയറാനും ഒഴിവുള്ള സീറ്റുകളിൽ ഇരിക്കാനും അനുവദിക്കുന്നുണ്ടെന്ന് ആർ ടി ഒ ഉദ്യോഗസ്ഥരും പോലീസും ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷനും മറ്റ് ചിലരും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിദ്യാർഥികൾക്ക് ഇളവ് അനുവദിക്കാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ ഹർജി. എന്നാൽ കനത്ത തിരിച്ചടിയാണ് സ്വകാര്യ ബസ് ഉടമകൾക്ക് ഉണ്ടായിരിക്കുന്നത്.

സീറ്റുകൾ ഒഴിഞ്ഞുകിടന്നാലും വിദ്യാർഥികളെ ഇരിക്കാൻ സമ്മതിക്കുന്നില്ലെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട കോടതി ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ഇടക്കാല ഉത്തരവിട്ടിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *