പാരീസ് ഭീകരാക്രണം: തൊടുപുഴ സ്വദേശിയെ ചോദ്യം ചെയ്യാൻ ഫ്രഞ്ച് പോലീസ് കേരളത്തിൽ

  • 15
    Shares

സിറിയയിൽ ആയുധപരിശീലനം ലഭിച്ചതായി സംശയിക്കുന്ന തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യാൻ ഫ്രാൻസിൽ നിന്നുള്ള പോലീസ് സംഘം കേരളത്തിൽ. വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് ഫ്രഞ്ച് പോലീസ് ഇയാളെ ചോദ്യം ചെയ്യും.

പാരീസ് ഭീകരാക്രമണത്തിൽ പിടിയിലായ ഐഎസ് ഭീകരൻ സലാഹ് അബ്ദുസലാമിനൊപ്പം സുബ്ഹാനി ആയുധ പരിശീലനം നടത്തിയതായി എൻ ഐ എ കണ്ടെത്തിയിരുന്നു. 2015ൽ പാരീസിൽ നടന്ന ഭീകരാക്രമണത്തിൽ 130 പേർ കൊല്ലപ്പെട്ടിരുന്നു. എൻ ഐ എയുടെ സഹകരണത്തോടെയാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

മൂന്ന് ദിവസമാണ് ചോദ്യം ചെയ്യലിനായി ഫ്രഞ്ച് പോലീസ് സംഘം ഇന്ത്യയിൽ തങ്ങുക. ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരും ഇവരെ അനുഗമിക്കും. കണ്ണൂർ കനകമലയിൽ രഹസ്യയോഗം ചേർന്ന കേസിലാണ് സുബ്ഹാനി അറസ്റ്റിലായത്.

സിറിയയിൽ ഒപ്പമുണ്ടായിരുന്ന ഭീകരൻ ജീവനോടെ കത്തിയമരുന്നത് കണ്ടതോടെ പേടിച്ച ഭീകരൻ സുബ്ഹാനി നാട്ടിലേക്ക് തിരിച്ചുവന്ന് രക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിവരമറിഞ്ഞ ഐഎസ് ഇയാളെ തടവിലാക്കി. ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്തണമെന്ന ഉപാധിയോടെയാണ് ഇയാളെ നാട്ടിലേക്ക് മടങ്ങാൻ സമ്മതിച്ചത്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *