വാർത്താ സമ്മേളനത്തിനെത്തിയ എസ് ഡി പി ഐ സംസ്ഥാന നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു
അഭിമന്യു വധവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ സംസ്ഥാന നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം പ്രസ് ക്ലബ്ബിൽ പത്ര സമ്മേളനം കഴിഞ്ഞിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്. ഇവരെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി
സംസ്ഥാന പ്രസിഡന്റ് എസ് ഡി പി ഐ അബ്ദുൽ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാർ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. വാർത്താ സമ്മേളനം നടക്കുന്നതിനിടെ ഇവർ വന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
്എസ് ഡി പി ഐ ക്രിമിനലുകൾ അഭിമന്യുവിനെ കൊന്ന സംഭവത്തിൽ ന്യായീകരണവുമായാണ് ഇവർ വാർത്താ സമ്മേളനം നടത്തിയത്. മറ്റ് കേസുകളിലെ പ്രതികളെയാണ് അഭിമന്യു വധവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കേസ് അന്വേഷണം ശരിയായ വിധത്തിലല്ലെന്നുമൊക്കെ ഇവർ ആരോപിച്ചിരുന്നു.