തമിഴ്‌നാട്ടിലെ എസ് ഡി പി ഐ, തൗഹീദ് ജമാഅത്ത് ഓഫീസുകളിൽ എൻ ഐ എ റെയ്ഡ്

ശ്രീലങ്കൻ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ തീവ്രവാദ ബന്ധമുള്ള സംഘടനകളുടെ ഓഫീസുകളിൽ എൻ ഐ എ റെയ്ഡ്. ശ്രീലങ്കൻ സ്‌ഫോടനത്തിന് പിന്നിലുള്ള സംഘടനയെന്ന് സംശയിക്കുന്ന തൗഹീദ് ജമാഅത്ത് കൂടാതെ എസ് ഡി പി ഐ, പോപുലർ ഫ്രണ്ട് ഓഫീസുകളിലാണ് എൻ ഐ എ റെയ്ഡ് നടത്തിയത്.

പാലക്കാട് നിന്നും എൻ ഐ എ അറസ്റ്റ് ചെയ്ത തീവ്രവാദി റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എൻ ഐ എയുടെയും കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെയും സംയുക്തസംഘമാണ് റെയ്ഡ് നടത്തിയത്.

രാമനാഥപുരം, തഞ്ചാവൂർ, കാരക്കൽ അടക്കം നിരവധി ഓഫീസുകളിൽ പരിശോധന നടത്തി. നാല് കോയമ്പത്തൂർ സ്വദേശികളെയും രണ്ട് ധർമപുരി സ്വദേശികളെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതായാണ് വിവരം.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *