ശരണമയ്യപ്പ കീ ജയ്: അയ്യപ്പന് സിന്ദാബാദ് വിളിച്ച അമൃതാനന്ദമയിയെ തലങ്ങും വിലങ്ങും ട്രോളി സോഷ്യൽ മീഡിയ

  • 7.7K
    Shares

അയ്യപ്പനും കീ ജയ് വിളിക്കുന്നത് കേട്ട് മൂക്കത്ത് വിരല്‍ വെക്കുകയാണ് മലയാളി. വിളിച്ച ആളാണ് അതിലും ബെസ്റ്റ്. സ്വന്തമായി ദൈവമൊക്കെയാണെന്നാണ് ഫാന്‍സുകാര്‍ പറയുന്നത്. എന്തുതന്നെയാണേലും സ്വയംപ്രഖ്യാപിത ദൈവത്തെക്കൊണ്ട് കീ ജയ് വിളിപ്പിച്ച അയ്യപ്പന്‍ മാസല്ലേ എന്നാണ് ട്രോളന്‍മാരുടെ ചോദ്യം.

സംഘപരിവാര്‍ നടത്തിയ അയ്യപ്പ ഭക്ത സംഗമം എന്ന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ സന്ന്യാസിനി അമൃതാനന്ദമയിയാണ് താരം. ശരണമയ്യപ്പ കീ ജയ്, അയ്യപ്പ ശാസ്താവേ കീ ജയ് എന്ന് മുദ്രവാക്യവും വിളിച്ചാണ് ഇവര്‍ പ്രസംഗം തുടങ്ങിയത്. അയ്യപ്പനെന്താ അടുത്ത ഇലക്ഷന് നില്‍ക്കുന്നുണ്ടോയെന്ന് സംഘികള്‍ അല്ലാത്ത വിവരമുള്ള ജനങ്ങള്‍ക്ക് തോന്നിയാല്‍ കുറ്റം പറയാനാകില്ല. സംഗതി എന്തായാലും ട്രോളന്‍മാര്‍ക്ക് ചാകരയാണ്. തലങ്ങുംവിലങ്ങും അമൃതാനന്ദമയിക്കുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുകഴിഞ്ഞു

അയ്യപ്പന് സിന്ദാബാദ് വിളിക്കുന്ന വീഡിയോ

ഒരു അടിക്കുറിപ്പ് പോലും മനസ്സിൽ വരുന്നില്ല.. ?

Posted by Muhammed Abdul Kalam on Sunday, January 20, 2019

ട്രോൾ കാഴ്ചകൾNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *