കോളജ് കെട്ടിടത്തിന് മുകളിൽ വിദ്യാർഥിയുടെ മൃതദേഹം; ദുരൂഹതയേറുന്നു

  • 7
    Shares

പാലക്കാട് തൃത്താലയിലുള്ള സ്വകാര്യ കോളജ് കെട്ടിടത്തിന് മുകളിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ട സംഭവത്തിൽ ദുരൂഹതയേറുന്നു. പടിഞ്ഞാറങ്ങാടി മൈനോറിറ്റി കോളജിലാണ് അവസാന വർഷ ഡിഗ്രി വിദ്യാർഥി അജ്മലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് ഇതുവരെ സ്ഥീരീകരിക്കാനായിട്ടില്ല

കഴിഞ്ഞ ദിവസം മൂന്നരയോടെ ക്ലാസ് മുറിയിൽ നിന്നിറങ്ങിയ അജ്മലിനെ കുറിച്ച് പിന്നീട് വിവരം ലഭിച്ചിരുന്നില്ല. രാത്രിയായിട്ടും അജ്മൽ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം ആരംഭിക്കുകയായിരുന്നു. ക്ലാസ് മുറിയിൽ നിന്നിറങ്ങിയ അജ്മൽ കോളജ് കെട്ടിടത്തിന് മുകളിൽ പോകുന്നത് കണ്ടതായി ആരോ പറഞ്ഞത് കേട്ടാണ് കയറി പരിശോധിച്ചത്. ഈ സമയം പരുക്കേറ്റ നിലയിൽ അജ്മലിനെ കാണുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *