നിലയ്ക്കലിൽ യുവതിയുടെ ആത്മഹത്യാ പ്രകടനം; ആചാരങ്ങൾ തെറ്റിക്കരുതെന്ന് ആവശ്യം
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ ചരിത്ര വിധിക്കെതിരെ കേരളത്തിൽ വിശ്വാസികളെന്ന് പറയുന്ന ഒരു സംഘം നടത്തുന്ന പ്രതിഷേധ പരിപാടികൾ തുടരുന്നു. പമ്പ നിലയ്ക്കലിൽ യുവതി ഇന്ന് ആത്മഹത്യാ ഭീഷണി മുഴക്കി. ഹിന്ദുസംഘടനകൾ നയിക്കുന്ന നാമജപയജ്ഞ സംഘത്തിൽപ്പെട്ട രത്നമ്മയാണ് ആത്മഹത്യാപ്രകടനം നടത്തിയത്.
പോലീസ് ഇടപെട്ടതോടെ രത്നമ്മ ആത്മഹത്യ ഭീഷണിയൊക്കെ മാറ്റിവെച്ച് പിന്തിരിയുകയായിരുന്നു. ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പ്രഖ്യാപിച്ച് റബർ മരത്തിൽ കയർ കെട്ടിയാണ് ഭീഷണി മുഴക്കിയത്.
നേരത്തെ പമ്പയിലേക്ക് പോയ മാധ്യമ വിദ്യാർഥിനികളെ ചില സ്ത്രീകൾ ബസിൽ നിന്ന് വലിച്ചിറക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തിരുന്നു.