അക്കിലസ് പൂച്ച കണ്ടം വഴി ഓടട്ടെ; പ്രവചനത്തിൽ സുലൈമാൻ കോഴിയാണ് താരം

  • 311
    Shares

ലോകകപ്പിലെ അതിനിർണായക മത്സരത്തിൽ വിജയിച്ചു കയറിയതിന്റെ ആശ്വാസത്തിലാണ് അർജന്റീന ആരാധകർ. നൈജീരിയക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. ജയത്തിന് പിന്നാലെ ആരാധകർ അന്വേഷിച്ചത് അക്കിലസ് പൂച്ചയെ ആയിരുന്നു. അർജന്റീന കളിച്ചത് നൈജീരിയക്കെതിരെയായിരുന്നുവെങ്കിലും ആരാധകരുടെ മുഖ്യശത്രി അക്കിലസ് പൂച്ചയായിരുന്നു

മത്സരത്തിന് മുമ്പുള്ള അക്കിലസിന്റെ പ്രവചനമാണ് ആരാധകരെ ചൊടിപ്പിച്ചത്. നൈജീരിയ ജയിക്കുമെന്നായിരുന്നു അക്കിലസിന്റെ പ്രവചനം. എന്നാൽ അക്കിലസ് ഒക്കെ ഒന്നുമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സുലൈമാൻ കോഴി. അർജന്റീന ജയിക്കുമെന്ന സുലൈമാൻ കോഴിയുടെ പ്രവചനം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

ഇപ്പോൾ സുലൈമാൻ കോഴിയാണ് സോഷ്യൽ മീഡിയയുടെയും അർജന്റീന ആരാധകരുടെയും താരം അക്കിലസ് പൂച്ചക്കെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല നടക്കുമ്പോൾ സുലൈമാൻ കോഴി രാജകീയ പ്രൗഡിയിലാണ്.

സുലൈമാൻ <3 പ്രെഡിക്ഷൻ 😀 മറ്റേ പൂച്ചേടേ വാലേ പിടിച്ച് ഭിത്തിയിലടിക്കാൻ ആരുമില്ലേ.

Posted by Arunlal Lenin on 2018 m. Birželis 26 d., AntradienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *