സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂര്യാഘാതം: രണ്ട് മരണം, രണ്ട് പേർക്ക് പരുക്ക്; 10 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

  • 15
    Shares

സംസ്ഥാനത്ത് സൂര്യഘാതത്തിൽ രണ്ട് പേർ മരിച്ചതായി സംശയം. തിരുവനന്തപുരത്തും കണ്ണൂർ വെള്ളോറയിലുമാണ് മരണങ്ങൾ. ഇരുവരുടെയും ദേഹത്ത് പൊള്ളലേറ്റ പാടുകൾ കണ്ടതാണ് സൂര്യാഘാതമെന്ന് സംശയിക്കാൻ കാരണം. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകു.

പാറശ്ശാലയിൽ കരുണാകരൻ എന്നയാളും വെള്ളോറയിൽ നാരായണൻ എന്നയാളുമാണ് മരിച്ചത്. ഇരുവരെയും കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് പേർക്ക് സൂര്യാഘാതത്തിൽ പരുക്കേറ്റിട്ടുമുണ്ട്. പുനലൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സംഭവം

കാസർകോട് കുമ്പള സ്വദേശി അബ്ദുൽ റഷീദിന്റെ മകൾ മർവക്കാണ് പൊള്ളലേറ്റത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കുട്ടിക്ക് പൊള്ളലേൽക്കുകയായിരുന്നു. പുനലൂരിൽ നാസർ ഖാൻ എന്നയാൾക്കാണ് പൊള്ളലേറ്റത്. കഴുത്തിനും വയറിനുമാണ് പൊള്ളലേറ്റത്.

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. താപനില ശരാശരിയിൽ നിന്ന് 3 ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. 25, 25 തീയതികളിൽ താപനില നാല് ഡിഗ്രി വരെ ഉയരാനിടയുണ്ട്. രാവിലെ 11 മണി മുതൽ മൂന്ന് മണി വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കാനാണ് നിർദേശം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *