നാല് ഡിഗ്രി വരെ ചൂട് ഉയരും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മുന്നറിയിപ്പ്

  • 8
    Shares

സംസ്ഥാനത്ത് താപനില വർധിക്കുന്നത് 28ാം തീയതി വ്യാഴാഴ്ച വരെ തുടരുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്ന് കൂടി അതിതീവ്ര ചൂട് അനുഭവപ്പെടും. ശരാശരയിൽ നിന്ന് നാല് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. 27, 28 തീയതികളിൽ മൂന്ന് ഡിഗ്രി വരെ ചൂട് വർധിക്കും

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 28 വരെ മൂന്ന് ഡിഗ്രി വരെ ചൂട് വർധിക്കും. സൂര്യാഘാത മുന്നറിയിപ്പും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. 11 മണിക്കും 3 മണിക്കുമിടയിൽ സൂര്യവെളിച്ചം നേരിട്ടേൽക്കാതിരിക്കാനുള്ള ശ്രദ്ധ പുലർത്തണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുകയും വേണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *