അഞ്ച് ജില്ലകളിൽ ഇന്ന് സൂര്യാഘാത മുന്നറിയിപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് സൂര്യഘാതത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്. താപനില 2 മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കാനാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുടിവെള്ളം എപ്പോഴും കയ്യിൽ കരുതണം, പരമാവധി ശുദ്ധജലം കുടിക്കണം, ചായ, കാപ്പി തുടങ്ങിയവ പകൽ സമയങ്ങളിൽ ഒഴിവാക്കുക, അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്