തെറിക്കത്തുകൾ മുതൽ വധഭീഷണി വരെ; സംഘപരിവാർ ഭീഷണിക്കെതിരെ പതറാതെ സംസാരം തുടരുമെന്ന് സുനിൽ പി ഇളയിടം

  • 14
    Shares

ശബരിമല വിഷയത്തിൽ സംഘപരിവാർ വാദങ്ങളെ വസ്തുതകളെ നിരത്തി ഖണ്ഡിച്ചതിനെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ ഭയന്ന് സംസാരം നിർത്താൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി സുനിൽ പി ഇളയിടം. ഒരു മാരക ശക്തിയോടാണ് ഏറ്റുമുട്ടുന്നത് എന്ന ഉത്തമ ബോധ്യത്തോടെ മാത്രമേ ഹൈന്ദവ വർഗീയതയോട് ആർക്കും എതിരിടാനാകു. ഗാന്ധിജിയെ വെടിവെച്ച് കൊന്ന പാരമ്പര്യമാണ് അതിന്റേത്. എങ്കിലും സമരം തുടരാനാകില്ലെന്ന് സുനിൽ പി ഇളയിടം പറഞ്ഞു

ശബരിമല വിഷയത്തിൽ സംസാരിച്ചു തുടങ്ങിയതിന് പിന്നാലെ സംഘടിതമായ ആക്രമണങ്ങളാണ് നടന്നത്. തെറിക്കത്തുകൾ മുതൽ വധഭീഷണി വരെ വന്നു. എങ്കിലും പതറാതം സംസാരം തുടരും. ഭയം വിതച്ച് ഭയം കൊയ്യുന്ന ഒരു ലോകമായി ഈ നാടിനെ മാറ്റിയെടുക്കാൻ ആർക്കും എളുപ്പം സാധ്യമാകില്ലെന്ന് അറിയാം.

മതനിരപേക്ഷത, ജനാധിപത്യം, സാമൂഹ്യ നീതി തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾക്ക് വേണ്ടി വൈജ്ഞാനികമായ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ഞാൻ കുറച്ചുകാലങ്ങളായി ചെയ്തുവരുന്നത്. മതവർഗീയതക്കെതിരായ സമരത്തിന്റെ ദൃഡീകരണത്തിന് നമ്മുടെ കാലം ഇത്തരം പ്രചാരണപ്രവർത്തനങ്ങൾ കൂടുതൽ ആവശ്യപ്പെടുന്നുണ്ടെന്നാണെന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *