സർവശക്തന് സ്തുതിയെന്ന് സുപ്രഭാതം; പഞ്ചറൊട്ടിക്കാൻ അള്ള് വെക്കുന്നയാളാണോ ദൈവമെന്ന് സോഷ്യൽ മീഡിയ
തായ്ലാൻഡിലെ താം ലുവാങ് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ പന്ത്രണ്ട് കുട്ടികളെയും ഒരു പരിശീലകനെയും രക്ഷപ്പെടുത്താനായി ലോകം ഒന്നായ കാഴ്ചയായിരുന്നു കഴിഞ്ഞ പതിനേഴ് ദിവസങ്ങളിലായി നാം കണ്ടത്. ഒടുവിൽ മൂന്ന് ദിവസത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ എല്ലാവരെയും സുരക്ഷതിരായി തന്നെ പുറത്തിറങ്ങി. സ്വന്തം ജീവൻ പോലും തൃണവത്കരിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയ ദൗത്യ സേനാംഗങ്ങളെ വാഴ്ത്തുന്ന തിരക്കിലാണ് ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ. എന്നാൽ അതൊക്കെ മറന്നു കൊണ്ട് മലയാളത്തിലെ സുപ്രഭാതം പത്രം പക്ഷേ ക്രെഡിറ്റ് നൽകിയത് ദൈവത്തിനാണ്. ഇതോടെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങളും ഉയർന്നു വന്നു
സുപ്രഭാതത്തിന്റെ തലക്കെട്ടിനെതിരെ അതിശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയിയൽ ഇന്ന് കണ്ടത്. പഞ്ചറൊട്ടിക്കാൻ വേണ്ടി അള്ള് വെക്കുന്നയാളാണോ ദൈവമെന്ന് ചിലർ ചോദിക്കുന്നു. രക്ഷാപ്രവർത്തകരുടെ ദൗത്യം പൂർത്തിയായപ്പോൾ ദൈവം കുമ്മനടിച്ചുവെന്ന് ചിലർ പറയുന്നു.