സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; നിയമനിർമാണം നടത്തില്ല

  • 11
    Shares

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധിക്കെതിരെ പുന:പരിശോധനാ ഹർജി നൽകില്ലെന്നും വിധി മറികടക്കാൻ നിയമനിർമാണം നടത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിശ്വാസികളെ ആരും തടയരുത്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാൽ ശക്തമായി തന്നെ നേരിടും. സമരക്കാർ പ്രശ്‌നങ്ങൾ ഉണ്ടാക്കിയാൽ താൻ എങ്ങനെ ഉത്തരവാദിയാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. നിലയ്ക്കലിൽ പ്രതിഷേധക്കാർ വാഹനങ്ങൾ പരിശോധിച്ച് സ്ത്രീകളെ തിരിച്ചയക്കുന്നത് ഒരു തരത്തിലും അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

വിശ്വാസികൾക്ക് സർക്കാർ സംരക്ഷണം നൽകും. അതിന് എതിരുനിൽക്കുന്നവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. ശബരിമലയിൽ വിശ്വാസികൾ പോയി ശാന്തമായി തിരിച്ചുവരികയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *