ശബരിമല യുവതി പ്രവേശന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട എല്ലാ ഹർജികളും തള്ളി; ഭരണഘടന ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യാനാകില്ല
ഭരണഘടനാ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശബരിമല പുന:പരിശോധനാ ഹർജികളിൽ ജനുവരി 22 ന് മുമ്പ് വാദം കേൾക്കില്ല. സെപ്റ്റംബർ 28ന് പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച എല്ലാ ഹർജികളും സുപ്രീം കോടതി തള്ളി.
അയ്യപ്പ ഭക്തരുടെ ദേശീയ കൂട്ടായ്മക്ക് വേണ്ടി മാത്യു നെടുമ്പാറയാണ് ഇന്ന് ഹർജി ഫയൽ ചെയ്തത്. വിധിയിൽ വ്യക്തത വരുത്തണമെന്നായിരുന്നു ആവശ്യം. ഹർജികൾ പുന:പരിശോധിച്ച് വിധി പറയും വരെ സ്റ്റേ അനുവദിക്കണമെന്നും മാത്യു നെടുമ്പാറ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജനുവരി 22 ന് മുമ്പ് ഇക്കാര്യത്തിൽ വാദം കേൾക്കാനില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു