രണ്ട് ലക്ഷം രൂപ കെട്ടിവെക്കണം, പത്തനംതിട്ട ജില്ലയിൽ കാല് കുത്തരുത്; സുരേന്ദ്രന് ജാമ്യം നൽകാനായി ഹൈക്കോടതി മുന്നോട്ടുവെച്ച ഉപാധികൾ ഇങ്ങനെ

  • 34
    Shares

21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ബിജെപി നേതാവ് കെ സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. കീഴ്‌ക്കോടതികൾ രണ്ട് തവണ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഈ ബിജെപി നേതാവ്. കർശന ഉപാധികളോടെയാണ് ഹൈക്കോടതി സുരേന്ദ്രന് ജാമ്യം നൽകിയിരിക്കുന്നത്

പത്തനംതിട്ട ജില്ലയിൽ കയറാൻ പാടില്ലെന്നാണ് ഉപാധികളിൽ ഏറ്റവും കർശനമായിട്ടുള്ളത്. ശബരിമലിയൽ ഇനിയൊരു കുഴപ്പത്തിനായി സുരേന്ദ്രന് എത്താൻ സാധിക്കില്ല. കൂടാതെ രണ്ട് ലക്ഷം രൂപയുടെ ബോണ്ടുകൾ കോടതിയിൽ കെട്ടി വെക്കണം. രണ്ട് പേരുടെ ആൾ ജാമ്യം വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നും കോടതി നിർദേശിച്ചു. വിധി പ്രസ്താവം ലഭിക്കാൻ വൈകുമെന്നതിനാൽ സുരേന്ദ്രൻ ഇന്ന് ജയിൽ മോചിതനാകാനുള്ള സാധ്യത കുറവാണ്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *