നെറ്റിപ്പട്ടം തരൂ, ഗുരുവായൂർ കേശവനായി കൊമ്പുകുലുക്കി പാർലമെന്റിലുണ്ടാകും ഞാൻ: സുരേഷ് ഗോപി

  • 324
    Shares

തൃശ്ശൂർ മണ്ഡലത്തിൽ നിന്ന് ജയിച്ചാൽ തൃശ്ശൂരിൽ ജീവിച്ചു കൊണ്ട് തന്നെ തൃശ്ശൂരിനെ സേവിക്കുമെന്ന് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. തിരുവനന്തപുരത്ത് നിന്നാകില്ല ഈ മണ്ഡലത്തെ ഞാൻ സേവിക്കു. അതിന് വേണ്ടി ഞാൻ ഒരു കോൽ മുൻകൂട്ടി നീട്ടി എറിയുകയാണ്. ഇനി സൂത്രക്കാരാരും ഇക്കാര്യം എഴുന്നുള്ളിക്കരുത്

നെറ്റിപ്പട്ടം ചാർത്തി തരു, കൊമ്പ് കുലുക്കിയാലും പാർലമെന്റിൽ ഞാനുണ്ടാകും. ഗുരുവായൂർ കേശവനായി, തെച്ചിക്കോട്ട് രാമചന്ദ്രനായി, എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ

ജനഹിതമല്ലാത്ത കാര്യങ്ങളാണ് കേരളത്തിലെ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രളയമടക്കമുള്ള കാര്യങ്ങൾ ഇതാണ് ഓർമിക്കുന്നത്. അഭിമന്യുവിനെ കൊലക്ക് കൊടുത്തു. അഭിമന്യു, കെവിൻ, ശ്രീജിത്ത് അങ്ങനെ എത്ര പേർ. ചോദിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. അടിയന്തരാവസ്ഥ ഒന്നും ഇവിടെ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *