ഇഷ്ടദേവന്റെ പേര് പറയാൻ കഴിയാത്തത് ഭക്തന്റെ ഗതികേടാണ്; ഇതിന് ജനം മറുപടി നൽകും: സുരേഷ് ഗോപി

Loading...
  • 144
    Shares

ശബരിമലയെയും അയ്യപ്പന്റെയും പേര് പറഞ്ഞ് വോട്ട് തേടിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയതിന് പിന്നാലെ പ്രസംഗത്തെ ന്യായീകരിച്ച് തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി. പ്രസംഗത്തിൽ താൻ ഉറച്ച് നിൽക്കുന്നു. ഇഷ്ടദേവന്റെ പേര് പറയാൻ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. ഇതിന് ജനം മറുപടി നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു

തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിന് പാർട്ടി മറുപടി നൽകും. അയ്യൻ എന്ന പദത്തിന്റെ അർഥം എന്താണെന്ന് പരിശോധിക്കു. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കില്ലെന്നാണ് പ്രസംഗത്തിൽ പറഞ്ഞത്. ഇതെല്ലാം കമ്മീഷനെ ബോധ്യപ്പെടുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു

അയ്യപ്പൻ ഒരു വികാരമാണെങ്കിൽ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും അത് അലയടിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടർ ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *