വിമാനവും ഹെലികോപ്റ്ററും സമയത്തിന് ലഭിച്ചില്ല; വോട്ടു ചെയ്യാനാകാതെ സുരേഷ് ഗോപി

തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ല. തൃശ്ശൂരിൽ നിന്നും വ്യോമമാർഗം തിരുവനന്തപുരത്ത് എത്തി വോട്ട് ചെയ്യാമെന്ന പദ്ധതിയാണ് പാളിയത്. ശാസ്താമംഗലം രാജാ കേശവദാസ് ഹയർ സെക്കൻഡറി സ്‌കൂൾ ബൂത്തിലായിരുന്നു സുരേഷ് ഗോപിയുടെ വോട്ട്

രാവിലെ തൃശ്ശൂരിലെ പോളിംഗ് ബൂത്തുകളിൽ മുഖം കാണിച്ച ശേഷം വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തി വോട്ട് ചെയ്യാമെന്നായിരുന്നു പദ്ധതി. എന്നാൽ വൈകുന്നേരത്തിന് മുമ്പ് തിരുവനന്തപുരത്ത് എത്തുന്ന രീതിയിൽ കൊച്ചിയിൽ നിന്നും വിമാനസർവീസ് ഇല്ലാത്തതിനാൽ ഹെലികോപ്റ്റർ മാർഗം സ്വീകരിക്കാൻ തീരുമാനിച്ചു

ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ച ഹെലികോപ്റ്ററിൽ പോകാനായിരുന്നു തീരുമാനം. എന്നാൽ വോട്ടിംഗ് ദിവസം ഈ ഹെലികോപ്റ്റർ ഉപയോഗിക്കാൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുകയായിരുന്നു. ഇതോടെ മറ്റ് ഹെലികോപ്റ്ററുകൾ അന്വേഷിച്ചു. പക്ഷേ കല്യാൺ ഗ്രൂപ്പിന്റെ ഹെലികോപ്റ്റർ എത്തിയപ്പോഴേക്കും അഞ്ച് മണി കഴിഞ്ഞു. തിരുവനന്തപുരത്ത് സമയത്ത് എത്താനാകില്ല എന്ന് വ്യക്തമായതോടെ ഈ പ്ലാനും ഉപേക്ഷിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *