സുരേഷ് ഗോപി ട്രസ്റ്റ് അംഗമായ ഗോശാലയിൽ പട്ടിണി കിടന്ന് ചാവാറായി പശുക്കൾ; വിദഗ്ധ സംഘം പരിശോധന നടത്തി ചികിത്സ ഏറ്റെടുത്തു

നടൻ സുരേഷ് ഗോപി, നിർമാതാവ് സുരേഷ് കുമാർ എന്നിവർ അംഗങ്ങളായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിൽ പട്ടിണി കിടന്ന് ചാവാറായ നിലയിൽ പശുക്കൾ. രണ്ട് ദിവസം കൂടി പട്ടിണി കിടന്നിരുന്നുവെങ്കിൽ അഞ്ച് പശുക്കളെങ്കിലും ചാവുമായിരുന്നുവെന്ന് പരിശോധന നടത്തിയ വിദഗ്ധ സംഘം അറിയിച്ചു. ചീഫ് വെറ്റിനറി ഓഫീസർ പ്രേംജയിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഗോശാല സന്ദർശിച്ച് പശുക്കളുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി.

കഴിഞ്ഞ ദിവസം ആഹാരം ലഭിച്ചതു കൊണ്ട് മാത്രമാണ് പശുക്കൾ ജീവൻ നിലനിർത്തിയത്. ഇവയ്ക്ക് പ്രത്യേക മരുന്ന് നൽകിയിട്ടുണ്ട്. പല പശുക്കൾക്കും ത്വക്ക് രോഗമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. രക്തസാമ്പിളുകൾ പരിശോധിച്ച ശേഷം മറ്റ് ചികിത്സ തീരുമാനിക്കും. പശുക്കൾക്ക് കേരളാ ഫീഡ്‌സ് ലിമിറ്റഡ് ഒരു മാസത്തേക്കുള്ള കാലിത്തീറ്റ എത്തിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *