കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡറായി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയെ നിയമിച്ചു. കെ.എം.ആർ.എൽ എംഡി മുഹമ്മദ് ഹനീഷാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. മെട്രോ അധികൃതരുടെ ആവശ്യം സുരേഷ് ഗോപി അംഗീകരിക്കുകയായിരുന്നു. മെട്രോയെ കൂടുതൽ ജനകീയമാക്കി മാറ്റുന്നതിനായാണ് പുതിയ തീരുമാനം.