തൃശ്ശൂരില്‍ സുരേഷ് ഗോപിയെ എന്‍ ഡി എ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു

Loading...
  • 10
    Shares

തൃശ്ശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശ്ശൂർ മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥിയാകും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. നേരത്തെ തീരുമാനിച്ചിരുന്ന തുഷാർ വെള്ളാപ്പള്ളി വയനാട് മത്സരിക്കാനായി സീറ്റ് മാറിയതിനെ തുടർന്നാണ് സുരേഷ് ഗോപിക്ക് നറുക്ക് വീണത്. രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നതിനാലാണ് തുഷാർ തൃശ്ശൂർ ഒഴിവാക്കി വയനാട് മത്സരിക്കുന്നത്.

നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് എൻ ഡി എ തൃശ്ശൂരിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തുഷാർ വയനാട്ടിലേക്ക് പോയതോടെ തൃശ്ശൂർ സീറ്റിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എം ടി രമേശ് എന്നിവരെയും പരിഗണിച്ചിരുന്നു. എന്നാൽ മണ്ഡലത്തിലെ പ്രാദേശിക നേതാക്കളുടെ വികാരം കൂടി കണക്കിലെടുത്താണ് സുരേഷ് ഗോപിയെ ദേശീയ നേതൃത്വം തീരുമാനിച്ചത്.

ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന സീറ്റുകളിലൊന്നാണ് തൃശ്ശൂർ. പത്തനംതിട്ട, തൃശ്ശൂർ സീറ്റുകൾക്ക് വേണ്ടിയാണ് ബിജെപിയിൽ കൂടുതലും തർക്കങ്ങൾ നടന്നത്. എന്നാൽ കൂടിയാലോചനകൾക്ക് ശേഷം സീറ്റ് ബിഡിജെഎസിന് നൽകാൻ തീരുമാനിക്കുകയും തുഷാർ മത്സരിക്കാൻ എത്തുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് അറിയിച്ചതും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മാറിയതും. തുഷാർ വയനാട്ടിലേക്ക് പോയതോടെ തൃശ്ശൂർ സീറ്റ് വീണ്ടും ബിജെപിയുടെ കൈകകളിലേക്ക് എത്തുകയായിരുന്നു.

നിലവിൽ രാജ്യസഭാ അംഗമാണ് സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർ ആവശ്യപ്പെട്ടാൽ മാത്രം മത്സരിക്കാമെന്ന നിലപാടിലായിരുന്നു അദ്ദേഹം. മത്സരിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് അമിത് ഷാ സുരേഷ് ഗോപിയുമായി സംസാരിച്ചതായാണ് സൂചന. ഇതിന് പിന്നാലെയാണ് അദ്ദേഹം സമ്മതം മൂളിയത്. ഇതോടെ തൃശ്ശൂരിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. യുഡിഎഫിന് വേണ്ടി ടി എൻ പ്രതാപനും എൽ ഡി എഫിനായി രാജാജി മാത്യുവുമാണ് മത്സരരംഗത്തുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *