സർഫ് എക്‌സലിന്റെ പരസ്യം ഹിന്ദു തീവ്രവാദികളെ ചൊടിപ്പിക്കുന്നത് എന്തിനാണ്; മതേതരത്വം വായിച്ചുപോലും അറിയാത്ത കൂട്ടങ്ങൾ

  • 162
    Shares

സർഫ് എക്‌സലിന്റെ ഏറ്റവും പുതിയ പരസ്യത്തിനെതിരെ ഹിന്ദു തീവ്രവാദികളുടെ സൈബർ ആക്രമണം ശക്തമാകുകയാണ്. സർഫ് എക്‌സൽ ഉപേക്ഷിക്കുവെന്ന ആഹ്വാനവുമായാണ് സംഘപരിവാർ സൈബർ ഗ്രൂപ്പുകൾ രംഗത്തിറങ്ങിയിരിക്കുന്നത്. മതസൗഹാർദം പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ പരസ്യത്തിൽ ഉൾപ്പെടുത്തിയതാണ് ഇവരെ ചൊടിപ്പിച്ചത്.

മതേതരത്വവും, മതസൗഹാർദവും എന്താണെന്ന് വായിച്ചു പോലും അറിയാത്ത അതിതീവ്രവാദികളാണ് പരസ്യത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. കുട്ടികളുടെ നിഷ്‌കളങ്കമായ സൗഹൃദത്തെ കാണിക്കുന്ന പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു, രാജ്യദ്രോഹം വളർത്തുന്നു തുടങ്ങിയ അതിവിചിത്ര കാരണങ്ങളാണ് തീവ്രവാദികൾ കണ്ടെത്തിയിരിക്കുന്നത്.

ഹോളി ആഘോഷത്തിനിടെ ഒരു ഹിന്ദു പെൺകുട്ടി തന്റെ സുഹൃത്തായ മുസ്ലിം കുട്ടിയെ അവന്റെ വസ്ത്രത്തിൽ ചായം പറ്റാതെ വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തിക്കുന്നതാണ് പരസ്യത്തിലുള്ളത്. പള്ളിയിലെത്തിച്ച സുഹൃത്തിനെ ഇറക്കി വിടുമ്പോൾ ഞാൻ നിസ്‌കരിച്ച ശേഷം വേഗം വരാമെന്നും നമുക്ക് ചായത്തിൽ കളിക്കാമെന്നും കുട്ടികൾ പറയുന്നു. ഈ പരസ്യമാണ് ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചത്.

മതസൗഹാർദമെന്ന് കേട്ടിട്ട് പോലുമില്ലാത്ത തീവ്രവാദികളാണ് പരസ്യത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. സർഫ് എക്സലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി സംഘപരിവാറുകാരാണ് ഉത്പന്നം ബഹിഷ്‌കരിക്കാൻ ആഹ്വാനം നൽകുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *