ഇന്നലെ വരെ യൂട്യൂബിൽ ഡിസ് ലൈക്ക് പ്രളയം; സംഘ് ബഹിഷ്‌കരണത്തെ മലയാളികൾ ചെറുത്തതോടെ സർഫ് എക്‌സൽ പരസ്യം സൂപ്പർ ബമ്പർ ഹിറ്റ്

  • 1.7K
    Shares

സർഫ് എക്‌സൽ മുതലാളി വരെ പ്രതീക്ഷിക്കാത്ത പ്രചാരണമാണ് അവരുടെ പുതിയ പരസ്യത്തിന് ലഭിച്ചത്. സംഘപരിവാർ ബഹിഷ്‌കരണ ആഹ്വാനം നടത്തിയതോടെ പരസ്യം അക്ഷരാർഥത്തിൽ സൂപ്പർ ഹിറ്റായി മാറുകയായിരുന്നു. സംഘ് ബഹിഷ്‌കരണത്തെ ചെറുക്കാൻ മലയാളികൾ ഒറ്റക്കെട്ടായി സമൂഹ മാധ്യമങ്ങളിൽ ഇറങ്ങിയതോടെയാണ് ചിത്രം തന്നെ മാറിയത്.

കൃത്യമായി പറഞ്ഞാൽ ഞായറാഴ്ച രാവിലെ വരെ യൂട്യൂബിൽ എട്ടായിരം ഡിസ് ലൈക്കും വെറും രണ്ടായിരം ലൈക്കുമാണ് വീഡിയോക്ക് ഉണ്ടായിരുന്നത്. സംഘപരിവാർ സൈബർ പോരാളികൾ കൂട്ടമായി വന്ന് വീഡിയോ ഡിസ് ലൈക്ക് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ സർഫ് എക്‌സൽ ബഹിഷ്‌കരിക്കുവെന്ന ആഹ്വാനം കൂടി വന്നതോടെയാണ് മലയാളികൾ വിഷയമേറ്റെടുത്തത്.

ഒരു ദിവസത്തിന് ഇപ്പുറം ഇരുപത്തിയൊമ്പതിനായിരം ലൈക്കാണ് വീഡിയോക്ക് ഇപ്പോഴുള്ളത്. ഡിസ് ലൈക്കുകൾ പന്ത്രണ്ടായിരത്തിൽ ഒതുങ്ങി. 8.6 ദശലക്ഷം പേർ വീഡിയോ കണ്ടുകഴിഞ്ഞു. എന്തായാലും ബഹിഷ്‌കരണ ആഹ്വാനത്തിന് സംഘപരിവാറിനോട് സർഫ് എക്‌സൽ മുതലാളി നന്ദി പറയണം

മതസൗഹാർദത്തെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ പരസ്യത്തിൽ ഉൾപ്പെടുത്തിയതാണ് ഹിന്ദു തീവ്രവാദികളെ വെകിളി പിടിപ്പിച്ചത്. കുട്ടികളുടെ നിഷ്‌കളങ്ക സൗഹൃദം കാണിക്കുന്ന വീഡിയോ ലൗ ജിഹാദാണെന്ന് വരെയുള്ള അതിവിചിത്ര ന്യായങ്ങളും ഹിന്ദു വർഗീയ വാദികൾ ഉയർത്തിയിരുന്നു.

സർഫ് എക്‌സലിന്റെ ഫേസ്ബുക്ക് പേജിലും ഇന്നലെ വരെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സംഘ് കൂട്ടങ്ങളുടെ തെറിവിളികളും സർഫ് ബഹിഷ്‌കരണ ആഹ്വാനങ്ങളും ആംഗ്രി ഇമോജിയും നിറഞ്ഞുനിന്നിരുന്നുവെങ്കിൽ ഇന്ന് കഥ മാറി. ആംഗ്രിയിൽ നിന്ന് ആദ്യം ലൈക്കിലേക്കും പിന്നീട് ലൗ റിയാക്ഷനിലേക്കും പോസ്റ്റ് ചെന്നെത്തി നിന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *