പ്ലസ് വൺ വിദ്യാർഥിനിയുടെ സ്ഥലം സർക്കാർ സ്വീകരിക്കും; ദുരിതബാധിതരെ പുനരധിവസിപ്പിക്കും

  • 41
    Shares

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി തന്റെയും കുഞ്ഞനുജന്റെയും പേരിൽ അച്ഛൻ എഴുതിവെച്ച സ്ഥലം നൽകാൻ തയ്യാറാണെന്ന പ്ലസ് വൺ വിദ്യാർഥിനുടെ വാക്കുകൾ അത്ഭുതത്തോടെയാണ് കേരളം കേട്ടത്. പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർഥിനി സ്വാഹയാണ് അച്ഛൻ തങ്ങൾക്കായി കരുതിയ ഒരേക്കർ സ്ഥലം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയത്.

സ്ഥലം സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കുമെന്ന് കണ്ണൂർ ജില്ലാ കലക്ടർ പീർ മുഹമ്മദ് അറിയിച്ചു. ഉരുൾപൊട്ടലിലും മറ്റും വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ഇങ്ങോട്ട് പുനരധിവസിപ്പിക്കാൻ ആലോചിക്കുന്നതായും കലക്ടർ അറിയിച്ചു

പയ്യന്നൂർ ചെറുപുഴ റൂട്ടിൽ മാത്തിലിലാണ് സ്വാഹയുടെ പേരിൽ ഒരേക്കർ സ്ഥലമുള്ളത്. 50 ലക്ഷം രൂപയാണ് ഇവിടെ നിലവിലെ സ്ഥലവില. എന്നാൽ സംസ്ഥാനമാകെ അഭിനന്ദങ്ങൾ ഉയരുമ്പോഴും വലിയ കാര്യമൊന്നും ചെയ്ത ഭാവം ഈ കുട്ടികൾക്കില്ല. കൃഷിക്കാരനായ ശങ്കരന്റെയും വിധുബാലയുടെയും മകളാണ് സ്വാഹ. അനിയൻ ബ്രഹ്മയുടെയും പേരിലുള്ള സ്ഥലമാണ് കുട്ടികൾ സർക്കാരിലേക്ക് കൊടുക്കുന്നത്


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *