ആയിരം കൊല്ലം ശ്രമിച്ചാലും മോദിക്കോ ആർ എസ് എസിനോ കേരളം പിടിക്കാനാകില്ല; ഭരണഘടനയാണ് ധർമശാസ്ത്രമെന്ന് കരുതുന്നവരാണ് കേരളത്തിലുള്ളത്: സ്വാമി അഗ്നിവേശ്

  • 139
    Shares

നരേന്ദ്രമോദിക്കോ അമിത് ഷാ-മോഹൻ ഭാഗവത് സംഘത്തിനോ കേരളത്തിൽ അധികാരം പിടിക്കാനാകില്ലെന്ന് ആര്യസമാജ പണ്ഡിതനും ആക്ടിവിസ്റ്റുമായ സ്വാമി അഗ്നിവേശ്. ആയിരം കൊല്ലം ശ്രമിച്ചാലും മോദിക്കും ആർഎസ്എസിനും കേരളം പിടിക്കാനാകില്ല. ഇന്ത്യൻ ഭരണഘടനയാണ് തങ്ങളുടെ ധർമശാസ്ത്രമെന്ന് ബോധ്യമുള്ളവർ താമസിക്കുന്ന ഇടമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു

തൃശ്ശൂരിൽ ഭരണഘടനാ സംരക്ഷണത്തിന് സംഘടിപ്പിച്ച ജമാഭിമാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. കേരളത്തിൽ നടക്കുന്ന നവോത്ഥാനത്തിന്റെ പുത്തൻ ശ്രമങ്ങൾക്ക് ശബരിമല പ്രശ്‌നം മാത്രമാകരുത് വിഷയം. സ്ത്രീക്ക് തുല്യതയില്ലാത്ത ഒരു നാട്ടിലും സമാധാനം പുലരില്ല. ലിംഗസമത്വമെന്നത് വിട്ടുവീഴ്ച പാടില്ലാത്ത ഒന്നാണ്

അനീതി തിരിച്ചറിയാനാകാത്ത വിധം ചിലർ അടിമത്തം പേറുകയാണ്. അതാണ് സുപ്രീം കോടതി വിധിച്ചിട്ടും തങ്ങൾക്ക് ശബരിമലയിൽ പോകേണ്ടെന്ന് പറഞ്ഞ് സ്ത്രീകൾ തെരുവിലിറങ്ങിയത്. സതി നിരോധിച്ച വേളയിലും സമാന പ്രതിഷേധം കണ്ടതാണ്. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. അതേസമയം കോൺഗ്രസിന്റെ നിലപാടിനെ സ്വാമി അഗ്നിവേശ് വിമർശിക്കുകയും ചെയ്തു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *