സംഘ്പരിവാർ വിമർശകൻ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തകർത്തു; കാറുകൾക്ക് തീയിട്ടു

  • 15
    Shares

സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ക്രിമിനലുകളുടെ ആക്രമണം. ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്. ആശ്രമിത്തിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും അക്രമികൾ തീയിട്ട് നശിപ്പിച്ചു. തീ ആശ്രമത്തിലെ കോൺക്രീറ്റ് കെട്ടിടത്തിലേക്കും പടർന്നു. ആശ്രമത്തിന് മുന്നിൽ റീത്ത് വെച്ചാണ് അക്രമികൾ മടങ്ങിയത്.

സംഘ്പരിവാറിന്റെ വിമർശകനാണ് സന്ദീപാനന്ദഗിരി ശബരിമല വിഷയത്തിൽ ആർ എസ് എസിന്റെ ഇരട്ടത്താപ്പ് അദ്ദേഹം ചാനൽ ചർച്ചകളിലൂടെയും പൊതുവേദികളിലും തുറന്നുകാണിച്ചിരുന്നു. ഇതിൽ കുപിതരായ ആർ എസ് എസ് ഗുണ്ടകളാകാം ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

ഹിന്ദു തീവ്രവാദി സംഘടനകളിൽ നിന്നും ശബരിമല വിഷയത്തിന് ശേഷം സ്വാമിക്ക് നിരന്തരം ഭീഷണികൾ വന്നിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ബിജെപിക്കും രാഹുൽ ഈശ്വറിനും പന്തളം കൊട്ടാരത്തിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു. സംഘ്പരിവാറും രാഹുൽ ഈശ്വറുമാണ് ആശ്രമം ആക്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *