അയ്യപ്പന്റെ തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടു; സർക്കാർ അന്വേഷിക്കണമെന്ന് സന്ദീപാനന്ദ ഗിരി

  • 16
    Shares

ശബരിമലയിൽ അയ്യപ്പന്റെ ഒട്ടേറെ തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടതായി സ്വാമി സന്ദീപാനന്ദഗിരി. ശബരിമലയിൽ നടത്തിയ അഷ്ടമംഗല്യ പ്രശ്‌നത്തിൽ ഇത് തെളിഞ്ഞിരുന്നു. ഇതേ കുറിച്ച് അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ സ്വാമി ആവശ്യപ്പെട്ടു.

വിശിഷ്ടമായ, വിലപിടിപ്പുള്ള പല ആഭരണങ്ങളും വിഗ്രഹത്തിൽ ചാർത്തുന്നില്ലെന്നാണ് അഷ്ടമംഗല്യ പ്രശ്‌നത്തിൽ കണ്ടത്. വാചി എന്ന സ്വർണക്കുതിര നഷ്ടമായതായി പ്രശ്‌നത്തിൽ തെളിഞ്ഞു. മരതകവും വൈഡൂര്യവും പതിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അഷ്ടമംഗല്യത്തിന്റെ രേഖകളും അദ്ദേഹം പത്രസമ്മേളനത്തിൽ ഹാജരാക്കി.

സർക്കാർ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി അന്വേഷണം നടത്തണം. ദേവപ്രശ്‌നത്തിലൂടെയല്ല ഇത് കണ്ടെത്തേണ്ടതെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു.

ശബരിമലയിലെ വിവാദം തികച്ചും രാഷ്ട്രീയപ്രേരിതമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കുകയാണ്. സ്ത്രീകളെ പ്രവേശിപ്പിച്ചാൽ ശബരിമലയുടെ യശസ്സ് ഉയരും. മലയരയ മഹാസഭ പറയുന്ന കാര്യങ്ങൾ ശരിയാണെന്നും അവർക്കുള്ള അവകാശം തിരികെ നൽകണമെന്നും സന്ദീപാനന്ദ ഗിരി ആവശ്യപ്പെട്ടു

 


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *