തലശ്ശേരിയിൽ നീന്തൽ മത്സരത്തിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

  • 17
    Shares

കണ്ണൂർ: തലശ്ശേരിയിൽ നടന്ന ഉപജില്ലാ നീന്തൽ മത്സരത്തിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ന്യൂ മാഹി എംഎം ഹൈസ്‌കൂളിലെ റിഥിക് രാജ്(13)ആണ് മുങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ജഗന്നാഥ ക്ഷേത്രച്ചിറയിലാണ് വിദ്യാർഥി നീന്തലിന് ഇറങ്ങിയത്.

തണുപ്പും വെള്ളത്തിലെ ചെളിയും കാരണം വിദ്യാർഥി മുങ്ങിപ്പോകുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലാതല നീന്തൽമത്സരത്തിന് മുന്നോടിയായിട്ടായിരുന്നു നീന്തൽ

ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും നീന്തൽ മത്സരം സംഘടിപ്പിച്ചത് കനത്ത വീഴ്ചയാണെന്ന് കണക്കാക്കുന്നു. 150ഓളം വിദ്യാർഥികൾ പങ്കെടുത്ത നീന്തൽ മത്സരത്തിൽ യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടില്ലായിരുന്നുവെന്നാണ് അറിയുന്നത്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *