തീവ്രവാദം: മുജാഹിദ് സംഘടനകൾ പുനരാലോചനക്ക് തയ്യാറാകണം: എസ് വൈ എസ്

  • 4
    Shares

കോഴിക്കോട്: ഐ എസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ മുജാഹിദ് സംഘടനകൾ പുനരാലോചനക്ക് തയ്യാറാകണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. തീവ്രവാദ സംഘടനകളുടെ ആശയസ്രോതസ്സായ സലഫിസമാണ് കേരളത്തിലെ മുജാഹിദുകളും ആദർശമായി പിന്തുടരുന്നത്.കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ മുജാഹിദ്, സലഫി ഗ്രൂപ്പുകളെല്ലാം തീവ്രവാദ സംഘങ്ങളിലേക്കുള്ള ചവിട്ടുപടികളായിരുന്നുവെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ആശയപരമായ സമാനതകളാണ് ഇങ്ങനെയൊരു സാഹചര്യത്തിന് കാരണം.

ഇത്തരം ഭീഷണികൾ ദീർഘദർശനം ചെയ്തതുകൊണ്ടാണ് ഇത്തരക്കാരുടെ ആശയങ്ങളിൽ നിന്ന് മുസ്ലിംകൾ വിട്ടുനിൽക്കണമെന്ന് സുന്നി പണ്ഡിതന്മാർ ആഹ്വാനം ചെയ്തത്. നിർഭാഗ്യവശാൽ, മുസ്ലിം പണ്ഡിതർ നടത്തിയ ആശയപ്രചാരണം വെറും ആഭ്യന്തര തർക്കമായാണ് പലരും വിലയിരുത്തിയത്. തീവ്രവാദം എന്ന സാമൂഹിക ഭീഷണിക്കെതിരായ പോരാട്ടം കൂടിയായിരുന്നു പണ്ഡിതന്മാർ നടത്തിയതെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമാണ്.

പുരോഗമനം, പരിഷ്‌കരണം തുടങ്ങിയ പദാവലികൾ കൊണ്ട് മുസ്ലിം സമുദായത്തിൽ പിടിച്ചു നിൽക്കാനുള്ള പഴുതുണ്ടാക്കുകയും രാഷ്ട്രീയ സ്വാധീനം നേടിയെടുത്ത് കാലുറപ്പിക്കുകയുമായിരുന്നു സലഫിസം. ഈ ഘട്ടത്തിലെങ്കിലും മുജാഹിദ് പ്രസ്ഥാനങ്ങൾ പുനരാലോചനക്ക് തയ്യാറാവണം. മുസ്ലിം സമുദായത്തിൽ തീവ്രവാദ ആശയങ്ങൾ കുത്തിച്ചെലുത്തുന്നതും, സമുദായ രാഷ്ട്രീയ പ്രവർത്തന മണ്ഡലത്തിൽ നുഴഞ്ഞു കയറി തീവ്രവാദ ആശയങ്ങളിലേക്ക് മുസ്ലിം യുവാക്കളെ വശീകരിക്കുന്നതും അവസാനിപ്പിക്കണം. അതേസമയം തീവ്രവാദത്തിനെതിരെ യാത്ര നടത്തുന്നവർ യഥാർത്ഥ തീവ്രവാദ ആശയത്തിൽ ചിലതിന് നേരെ കണ്ണടക്കുകയും മറ്റു ചിലതിന് നേരേ വിരൽ ചൂണ്ടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കുകയും ചെയ്യണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് താഹാ തങ്ങൾ മജീദ് കക്കാട്, സി .പി സൈതലവി, സുലൈമാൻ സഖാഫി മാളിയേക്കൽ, ഡോ. അബ്ദുൽ ഹകീം അസ്ഹരി,പി കെ എം സഖ്അഫി ഇരിങ്ങല്ലൂർ ,പള്ളങ്കോട് അബ്ദുൽ കാദർ മദനി ഡോ. പി.എ മുഹമ്മദ് കുഞ്ഞി സഖാഫി, മുഹമ്മദ് പറവൂർ, എസ്. ശറഫുദ്ധീൻ, എം മുഹമ്മദ് സാദിഖ് ,ജബ്ബാർ സഖ്അഫി പങ്കെടുത്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *