വയനാട്ടിൽ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ ക്രൂരമായി മർദിച്ച് കോൺഗ്രസ് നേതാവ്; നോക്കിനിന്ന് ആൾക്കൂട്ടം

വയനാട് അമ്പലവയലിൽ തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾക്ക് നടുറോഡിൽ വെച്ച് ക്രൂരമർദനം. മർദനദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രാദേശിക കോൺഗ്രസ് നേതാവ് കൂടിയായ ജീവാനന്ദ് ആണ് ദമ്പതികളെ മർദിക്കുന്നത്. ഇയാൾ ടിപ്പര്‍ ഡ്രൈവർ കൂടിയാണ്

ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാളോട് സ്‌റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മർദന കാരണം വ്യക്തമല്ല. നാട്ടുകാർ നോക്കി നിൽക്കെ ആദ്യം യുവാവിനെ ജീവാനന്ദ് മർദിക്കുകയായിരുന്നു. അടിയേറ്റ് അവശനായി റോഡിൽ വീണു കിടക്കുന്ന യുവാവിനെ ഇയാൾ വീണ്ടും ആക്രമിക്കുന്നുണ്ട്

ഇത് ചോദിക്കാനായി എത്തിയപ്പോഴാണ് യുവാവിന്റെ ഭാര്യയുടെ മുഖത്ത് ഇയാൾ അടിക്കുന്നതും പച്ച തെറി വിളിക്കുന്നതും. യുവതി നോക്കി നിൽക്കുന്ന ആളുകളോട് സഹായം അഭ്യർഥിക്കുന്നുണ്ടെങ്കിലും ഒരാളും പ്രതികരിക്കുന്നില്ല.

ആ കാവിയുടെത്ത നായിൻറ്റെ മോന് ഇവരെ തല്ലാൻ ആരാണ് അധികാരം കൊടുത്തത് അവൻറ്റെ അച്ഛന് സ്ത്രീധനം കിട്ടിയ സ്ഥലത്താണോ ആ പാവങ്ങൾ നിൽക്കുന്നത്… തമിഴ്നാട്ടുകാരിയാണ് വയനാട് അമ്പലവയലിൽ നടന്നതാണ് സ്വന്തം ഭർത്താവിനെ തല്ലുന്നത് കണ്ടിട്ട് തല്ലരുതെന്ന് പറഞ്ഞതിനാണ് ആ പാവത്തിന്റെ ചെവി അടിച്ചു പൊട്ടിച്ചത് കണ്ടു നിൽക്കുന്ന ഒരു നാറികളും ഇടപെടുന്നുമില്ല ദൈവത്തിന്റെ സ്വന്തം നാടാണ് പോലും ത്ഫൂ

Posted by Rashid Tholicode on Monday, July 22, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *