കേരളത്തെ കൈവിടാതെ തമിഴ്‌നാട്; ഡിഎംകെയുടെ നേതൃത്വത്തിൽ 60 ലോഡ് സാധനങ്ങൾ കേരളത്തിലേക്ക്

മഴക്കെടുതി ദുരിതം വിതച്ച കേരളത്തിന് സഹായഹസ്തവുമായി തമിഴ്‌നാട്. ഡിഎംകെയുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് 60 ലോഡ് അവശ്യ സാധനങ്ങൾ എത്തിക്കും. കേരളത്തിന് വേണ്ട അവശ്യസാധനങ്ങൾ ശേഖരിക്കാൻ ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകിയിരുന്നു.

സ്റ്റാലിന്റെ നിർദേശത്തിന് വലിയ പ്രതികരണമാണ് തമിഴ് ജനതയിൽ നിന്നും ലഭിച്ചത്. അരി, പലവ്യഞ്ജനം, വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിൻസ്, മരുന്നുകൾ, പഠനസാമഗ്രികൾ എന്നിവയാണ് ഡിഎംകെ പ്രവർത്തകർ ശേഖരിച്ച് അയക്കുന്നത്.

പ്രവർത്തകർ ശേഖരിച്ച സാമഗ്രികൾ ചൊവ്വാഴ്ച വൈകുന്നേരം ആർട്ടി സ്ഥാനത്തിൽ വെച്ച് കൈമാറി. കഴിഞ്ഞ മാസങ്ങളിൽ ചെന്നൈയിൽ വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് വലിയ തോതിൽ വെള്ളം എത്തിച്ചിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *