താനൂർ സവാദ് വധം: ഭാര്യയുടെ കാമുകനും പ്രധാന പ്രതിയുമായ ബഷീർ കീഴടങ്ങി

  • 15
    Shares

താനൂരിൽ മത്സ്യത്തൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സൗജത്തിന്റെ കാമുകൻ ബഷീർ പോലീസിൽ കീഴടങ്ങി. ഷാർജയിൽ നിന്ന് ചെന്നൈയിലെത്തിച്ച ബഷീറിനെ ബന്ധുക്കൾ നാട്ടിലെത്തിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കൊലപാതകം നടന്ന വീട്ടിൽ ബഷീറിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

പ്രവാസി സംഘടനകളുടെയും ബന്ധുക്കളുടെയും സഹായത്താലാണ് ബഷീറിനെ നാട്ടിലേക്ക് എ്തതിച്ചത്. വാർത്ത പുറത്തായതോടെ ഷാർജയിൽ മുറിയിൽ നിന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലായിരുന്നു ബഷീർ. തുടർന്ന് ബന്ധുക്കളുടെ സഹായതോടെ നാട്ടിലെത്തിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *