സവാദിനെ കൊന്നാൽ മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാമെന്ന് സൗജത്ത് വാക്കു കൊടുത്തു

  • 18
    Shares

മലപ്പുറം താനൂരിൽ മത്സ്യത്തൊഴിലാളിയായ സവാദിനെ ഭാര്യ സൗജത്തും കാമുകൻ ബഷീറും ചേർന്ന് കൊലപ്പെടുത്തിയ നീണ്ട കാലത്തെ ഗൂഢാലോചനക്ക് ശേഷമെന്ന് പോലീസ്. മുമ്പും സവാദിനെ കൊലപ്പെടുത്താൻ ഇവർ ശ്രമിച്ചിട്ടുണ്ട്. ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാൽ കഞ്ഞിയിൽ മണ്ണെണ്ണ മണമുണ്ടെന്ന് പറഞ്ഞ് സവാദ് ഭക്ഷണം കഴിക്കാതിരുന്നതോടെ ആ ശ്രമം പാളുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഇതിന് ശേഷമാണ് നേരിട്ട് കൊലപ്പെടുത്താനുള്ള പദ്ധതി സൗജത്തും ബഷീറും ചേർന്ന് തയ്യാറാക്കിയത്. ഇതിനായി മാത്രം ബഷീർ ഗൾഫിൽ നിന്ന് നാട്ടിലെത്തുകയായിരുന്നു. ബഷീർ സവാദിനെ കൊന്നുകഴിഞ്ഞാൽ മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാമെന്ന് സൗജത്ത് വാക്കു കൊടുക്കുകയും ചെയ്തു. എന്നാൽ തലക്ക് ഏറ്റ ആദ്യ അടിയിൽ നിന്ന് തന്നെ സവാദിന്റെ ചോര ചീറ്റിത്തെറിച്ച് അടുത്തു കിടന്ന മകളുടെ മുഖത്തേക്ക് തെറിക്കുകയും മകൾ ഉണരുകയും ചെയ്തു. ഇതോടെ മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാനുള്ള പദ്ധതി പൊളിഞ്ഞു.

കരഞ്ഞ മകളെ മുറിയിൽ പൂട്ടിയിട്ടതിന് ശേഷം മരണം ഉറപ്പിക്കാനായി സൗജത്ത് സവാദിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. കൊല നടത്തിയ ശേഷം വിദേശത്തേക്ക് കടന്ന ബഷീർ ഇന്നലെ നാട്ടിലെത്തി തിരൂർ പോലീസിൽ കീഴടങ്ങിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *