ആലപ്പുഴയിൽ അധ്യാപിക പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം ഒളിച്ചോടി; അന്വേഷണം മധുരക്ക്

  • 6
    Shares

ആലപ്പുഴ തണ്ണീർമുക്കം സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപിക പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം ഒളിച്ചോടിയതായി പരാതി. മൊബൈൽ ഫോൺ പരിശോധനയിൽ ഇരുവരും ഞായറാഴ്ച തണ്ണീർമുക്കം ബണ്ടിലെത്തിയിരുന്നതായി സൂചന ലഭിച്ചിരുന്നു. തിങ്കളാഴ്ച വർക്കല പരിധിയിൽ ഫോൺ ഓഫാകുകയായിരുന്നു

പോലീസ് ആദ്യം വർക്കലയിലും പിന്നീട് കന്യാകുമാരിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. മധുരക്ക് പോയിരിക്കാമെന്ന നിഗമനത്തിൽ അന്വേഷണം അങ്ങോട്ടേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്

പത്ത് വയസ്സുള്ള മകന്റെ അമ്മയാണ് നാൽപ്പതുകാരിയായ അധ്യാപിക. ചേർത്തല സ്വദേശിയായ ഇവർ ഭർത്താവുമായി പിരിഞ്ഞു നിൽക്കുകയാണ്. തണ്ണീർമുക്കം സ്വദേശിയാണ് വിദ്യാർഥി


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *