ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാണാതായ അധ്യാപിക പമ്പയാറ്റിൽ മരിച്ച നിലയിൽ

കല്ലുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാണാതായ അധ്യാപികയെ മാന്നാർ പന്നായി പാലത്തിന് സമീപം പമ്പയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്ത് ജീവനക്കാരൻ സുജിത്തിന്റെ ഭാര്യയും തകഴി ഗ. യുപി സ്‌കൂൾ അധ്യാപികയുമായ രജിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നടുവേദനക്ക് ചികിത്സക്കായാണ് ഇവർ ആശുപത്രിയിലെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നാല് മാസം പ്രായമുള്ള മകൾക്ക് പാല് കൊടുത്തിട്ട് വരാമെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് പോകുകയായിരുന്നു. എന്നാൽ ഉച്ചഭക്ഷണത്തിന്റെ സമയത്തും ഇവർ തിരിച്ചെത്തിയില്ല. തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമില്ലാത്ത സ്ഥിതിയായിരുന്നു

ഇതോടെ ആശുപത്രി ജീവനക്കാർ ഭർത്താവിനെ വിളിച്ച് കാര്യമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് പമ്പയാറ്റിൽ നിന്ന് ശനിയാഴ്ച മൃതദേഹം കണ്ടെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *