ടിക്കാറാം മീണ തന്നെ ഇകഴ്ത്തി കാണിക്കുന്നു; ഏറ്റുമുട്ടലിനില്ല: ശ്രീധരൻ പിള്ള

തന്നെ വിമർശിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്ക് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. താനും മീണയും നിയമത്തിന് അതീതരല്ല. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടലിനില്ല. ടിക്കാറാം വീണ തന്നെ ഇകഴ്ത്തി കാണിക്കുകയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു

സത്യം തന്റെ ഭാഗത്താണ്. താൻ മാപ്പ് പറഞ്ഞുവെന്ന മീണയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. വിവാദ പരാമർശം നടത്തിയ സംഭവത്തിൽ ശ്രീധരൻ പിള്ള രണ്ട് തവണ മാപ്പ് പറഞ്ഞതായും വീണ്ടും പുറത്തുപോയി വിഡ്ഡിത്തരം പറഞ്ഞുവെന്നുമായിരുന്നു മീണയുടെ വാക്കുകൾ. ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കാനാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *