ക്ഷേത്ര ഭരണം ദേവസ്വം ബോർഡിൽ നിന്നും മാറ്റണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു

  • 13
    Shares

കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാർ, തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾ എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ കെ എം ജോസഫ്, യു യു ലളിത് എന്നിവർ അംഗങ്ങളായ ബഞ്ചാണ് നോട്ടീസ് അയച്ചത്.

എൻ എസ് എസ്, എസ് എൻ ഡി പി, കെ പി എം എസ് എന്നീ സംഘടനകൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സുബ്രമണ്യൻ സ്വാമി, ടി ജി മോഹൻദാസ് എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജിയുമായി സമീപിച്ചത്. ക്ഷേത്രങ്ങളുടെ നിയന്ത്രണം അതാത് പ്രദേശങ്ങളിലെ ജനങ്ങൾ അടങ്ങുന്ന സമിതികൾക്ക് നൽകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *