തീവ്രവാദ ബന്ധം സംശയിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ

ശ്രീലങ്ക വഴി ലഷ്‌കർ ഇ ത്വയിബ ഭീകരർ ദക്ഷിണേന്ത്യയിലേക്ക് കടന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കുന്നതിനിടെ തീവ്രവാദ ബന്ധം സംശയിക്കുന്ന ഒരാൾ കസ്റ്റഡിയിൽ. കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഖാദർ റഹീമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

രണ്ട് ദിവസം മുമ്പാണ് ബഹ്‌റൈനിൽ നിന്നും ഇയാൾ എത്തിയത്. കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ലഷ്‌കർ ഭീകരർ കോയമ്പത്തൂരിലേക്കും അയൽ പ്രദേശങ്ങളിലേക്കും കടന്നതിൽ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ഖാദറിന്റെ സഹായം ലഭിച്ചതായും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇയാളുടെ സഹായത്തോടെയാണ് ഭീകരർ ശ്രീലങ്കയിൽ നിന്നുമെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *