പിഞ്ചുകുഞ്ഞിന് നേരെയും വിഷം ചീറ്റിയ വര്‍ഗീയവാദി ബിനില്‍ സോമസുന്ദരത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി

  • 25
    Shares

ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് ആംബുലൻസിൽ എത്തിച്ച 15 വയസ്സുമാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന് നേരെയും വർഗീയ വിഷം ചീറ്റിയ ബിനിൽ സോമസുന്ദരത്തിനെതിരെ ഡിജിപിക്ക് പരാതി. അഭിഭാഷകനായ ശ്രീജിത് പെരുമനയാണ് പരാതി നൽകിയത്.

‘കെ എൽ 60 ജെ 7739 എന്ന ആംബുലൻസിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതിൽ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സർക്കാർ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ എന്നായിരുന്നു ബിനിൽ ഫേസ്ബുക്കിൽ കുറിച്ചത്.

ഹിന്ദു വർഗീയ തീവ്രവാദിയായ ഇയാളുടെ ഫേസ്ബുക്കിൽ നിന്ന് ഹിന്ദു രാഷ്ട്ര സേവകനാണ് താനെന്ന് സ്വയം പരിചയപ്പെടുത്തുന്നത് കാണാം. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതായാണ് ബിനിൽ സോമസുന്ദരം നുണ പറഞ്ഞത്. എന്നാൽ ഇതേ പോസ്റ്റ് ഇയാൾ ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ താൻ മദ്യലഹരിയിലായിരുന്നുവെന്ന വാദവും ഇയാൾ ഉയർത്തുന്നുണ്ട്

ശബരിമലയിൽ സുപ്രീം കോടതി വിധിക്കെതിരെ ഗുണ്ടായിസം കാണിക്കാനായി തമ്പടിക്കുന്ന സ്‌ക്വാഡിൽ പെട്ടയാളാണ് ഇയാളെന്ന് ഫേസ്ബുക്ക് പേജിൽ നിന്ന് വ്യക്തമാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *