എസ് ഡി പി ഐ ക്രിമിനൽ സംഘത്തിന്റെ ആക്രമണം വീണ്ടും; എസ് എഫ് ഐ ആലപ്പുഴ എരിയാ സെക്രട്ടറിക്ക്‌ വെട്ടേറ്റു

  • 40
    Shares

സംസ്ഥാനത്ത് എസ് ഡി പി ഐ മതതീവ്രവാദികളുടെ ആക്രമണം വീണ്ടും. മഹാരാജാസ് കോളജിൽ എസ് എസ് ഐ നേതാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ നടന്ന പ്രകടനത്തിന് നേരെയാണ് ആക്രമണം. ആലപ്പുഴ ചാരുംമൂട്ടിൽ വെച്ച് എസ് എഫ് ഐ പ്രവർത്തകരെ എസ് ഡി പി ഐ ക്രിമിനലുകൾ വെട്ടുകയായിരുന്നു

എസ് എഫ് ഐ ഏരിയ സെക്രട്ടറി നൗജസിന് അടക്കം മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകടനത്തിനിടെ എസ് എഫ് ഐ പ്രവർത്തകർ എസ് ഡി പി ഐയുടെ കൊടിമരം നശിപ്പിച്ചിരുന്നു. ഇതിൽ പ്രകോപിതരായ ക്രിമിനലുകളാണ് പ്രകടനത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

ഇന്നലെ രാത്രിയാണ് മഹാരാജാസ് കോളജിന് പുറത്തുവെച്ച് എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ മതതീവ്രവാദികൾ കുത്തിക്കൊന്നത്. സംഭവത്തിൽ മൂന്ന് എസ് ഡി പി ഐക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *